ഇപ്പോൾ കോവിഡ് എന്ന മഹാമാരിയുടെ  കാലഘട്ടത്തി ലൂടെയാണ് നാം കടന്നുപോകുന്നത്. നല്ലതും കെട്ടതുമായ  ഏറെ വസ്തുതകൾ ഇതിനകം നമുക്കു അനുഭവത്തിൽ വന്നിട്ടുണ്ട്. ഏറെ നല്ല ശീലങ്ങൾ പഠിക്കുകയും വളരെ മോശമായ സംഭവങ്ങൾക്കു സാക്ഷിയാവുകയും ചെയ്തിട്ടുണ്ട്. ഈ കലയളവിൽ ഏററവും കഷ്ടതകൾ അനുഭവിച്ചിട്ടുളളത് നമ്മുടെ ആരോഗൃ വകുപ്പും അഭൃന്തര സുരക്ഷാ വിഭാഗവുമാണ്. നമ്മുടെ അശ്രദ്ധയും നിസ്സഹകരണവും അവരെയെല്ലാം കൂടുതൽ വിഷമത്തിലാക്കിയിട്ടുമുണ്ട്. അതെല്ലാം സൗകരൃം പോലെ നാം വിസ്മരിക്കുകയും ചെയ്യുന്നു എന്നതാണ് സതൃം!

എല്ലാ ദിവസവും, എല്ലാവരും മുഖത്തിന്റെ പ്രധാന ഭാഗം മുഖാവരണം കൊണ്ട് മറച്ചാണു യാത്ര ചെയ്യുന്നത്. ആർക്കും അവരുടെ മുഖം പൂർണ്ണമായും കാണിക്കാൻ കഴിയില്ല. മറ്റുള്ളവരുടെ കണ്ണുകളും നെറ്റിയും തലമുടിയും മാത്രം നമുക്ക് കാണാൻ കഴിയൂ ന്നതു പോലെതന്നെയണ് നമ്മേയും മറ്റുള്ളവർ കാണുന്നതു. സാധാരണഗതിയിൽ പൂർണ്ണമായ മുഖവും രുപവും ശബ്ദവും ഉപയോഗിച്ച് ആളുകൾ പരസ്പരം തിരിച്ചറിയുന്നു. എന്നാൽ ഇന്നു നമുക്കു ഇതിൽ നിന്നെല്ലാം വൃതൃസ്ഥമായി കണ്ണും നെറ്റിയും മുടിയുമാണു കാണാൻ കഴിയുന്നത് കൂടാതെ ശബ്ദങ്ങളും. കണ്ണുകളുടെ ചലനങ്ങളും പ്രവർത്തനങ്ങളും വ്യത്യാസങ്ങളും മനസ്സിലാക്കി ആളുകളെ തിരിച്ചറിയാൻ കോവിഡ് കാലയളവിൽ നാം പഠിച്ചു. കണ്ണുകളുടെ പ്രവർത്തനങ്ങളിൽ നിന്ന് പുഞ്ചിരി, സന്തോഷം, ആശ്ചര്യം, സങ്കടം എന്നിവ എങ്ങനെ തിരിച്ചറിയാമെന്ന് ഇപ്പോൾ നമുക്കറിയാം. ജനങ്ങൾ പരസ്പരം കണ്ണുകളിലേക്ക് നോക്കി സംസാരിക്കുന്നത് ശീലമാക്കിയിരിക്കുന്നു.

മുൻ കാലങ്ങളിൽ മനുഷൃരുടെ കണ്ണുകളെക്കുറച്ച് എഴുത്തുകാർ അവരുടെ സാഹിത്യത്തിൽ ആവിഷ്കരിച്ച വരികളിലൂടെ നാം വളരെയധികം അറിയുകയും അതിശയിക്കുകയും ആസ്വദിക്കുകയും  ചെയ്തിട്ടുണ്ട്.. സാഹിത്യകാരിലൂടെ മാത്രം അനുഭവിച്ചറിഞ്ഞിട്ടുള്ള നയനങ്ങളുടെ ദർശനവും ചലനങ്ങളിലുള്ള  മാധുരൃവും ശക്തിയും ഭംഗിയും കൂടാതെ അവർ വിവരിച്ചിരുന്ന കണ്ണുകളുടെ കാന്തികതയും ഇപ്പോൾ അടുത്തറിഞ്ഞു.  ചില എഴുത്തുകാർ അവരുടെ സാഹിത്യത്തിൽ  കണ്ണുകൾ കഥകൾ പറയുന്നതായും സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നുവെന്നും വിശദീകരിക്കുന്നു.  മാത്രമല്ല, കണ്ണുകളിലൂടെ ദേഷ്യം, വിഷമം, വെറുപ്പ്, ഉത്കണ്ഠ എന്നിവയും മനോഹര വികാരമായ പ്രണയത്തിൻറെ തുടിപ്പുകളും എങ്ങനെ വിവരിച്ചിരിക്കുന്നുവെന്നു എന്നത് നാം വായിച്ചറിഞ്ഞതാണ്.

പ്രധാനമായും സ്ത്രീകളും പ്രത്യേകിച്ചും  കൗമാരക്കാർ അവരുടെ മുഖം മനോഹരമാക്കുന്നതിന് ധാരാളം സമയവും പണവും ചിലവഴിക്കാറുണ്ട്. എന്നാൽ ഈ കോവിഡ് കാലത്ത് മറ്റുള്ളവർക്ക് കണ്ണുകൾ മാത്രമേ കാണാൻ കഴിയൂ എന്നതിനാൽ അവ കൂടുതൽ ആകർഷകമാക്കാനാണ് സമയവും പണവും അധികമായി ഉപയോഗിക്കുന്നത് എന്നു തോന്നുന്നു. കണ്ണട ധരിക്കുകയാണെങ്കിൽ നഗ്നനേത്രങ്ങളുടെ ദൃശ്യപരതയും സൗന്ദരൃവും തടസ്സപ്പെടുന്നു. ഈ സാഹചര്യങ്ങളെ നേരിടാനും പരിഹരിക്കാനുമായി ആളുകൾ ഇതരമാർഗ്ഗങ്ങൾ കണ്ടെത്തിക്കഴിഞ്ഞു.  ഇതിലൂടെ കണ്ണട ഫ്രെയിമുകളുടെയും പ്രധാനമായും ഫെയിസ് മാസ്കിന്റെയും ഘടനയിൽ അവരവരുടെ മുഖത്തിനും വസ്ത്രത്തിനും അനുസരിച്ച് പുതിയ ഡിസൈനുകൾ നൽകുകയും ചെയ്തു. കണ്ണുകൾ, നെറ്റിത്തടം, ശബ്ദം എന്നിവ ഉപയോഗിച്ച് നമ്മുടെ പ്രിയപ്പെട്ടവരെ തിരിച്ചറിയാൻ ഇപ്പോൾ  പഠിച്ചു. ഏതു പ്രതികൂല സാഹചരൃവും നേരടാനും പുതിയ മാനങ്ങൾ കണ്ടെത്താനുമുളള നമ്മുടെ കഴിവ് മററു നാട്ടുകാർക്ക് ഉണ്ടെന്നു തോന്നുന്നില്ല!

വളരെ രസകരമായ വസ്തുത എന്തെന്നാൽ സമൂഹൃവിരുദ്ധർക്കും കള്ളൻമാർക്കും മുഖാവരണം ഒരു അനുഗ്രഹമായിരിക്കുന്നു എന്നതാണ്. അടുത്തയിടെ പൂർണ്ണ സുരക്ഷാവരണമായ ‘പി പി ഇ’ കിറ്റു ധരിച്ചു മോഷണം നടത്തിയത് നാം പത്രത്തിൽ വായിച്ചു. ഇപ്പോൾ രാത്രിയെന്നോ പകലെന്നോയില്ലാതെ ഇവയെല്ലാം ധരിച്ച് പുറത്തിറങ്ങിയാൽ ആരും അവരെ സംശയിക്കില്ലായെന്നത് ഇക്കൂട്ടർക്കു അനുഗ്രഹമായി മാറിയിരിക്കുന്നു.

ഗൾഫിൽ, അറബി സ്ത്രീകൾ വസ്ത്രങ്ങൾക്കു മുകളിൽ കണ്ണുകൾ ഒഴികെ മുഖവും ശരീരം മുഴുവനുമായും മൂടിയ  ‘അഭയ’ ധരിക്കുന്നു. ഗൾഫിൽ ആദ്യമായി എത്തിയപ്പോൾ സ്ത്രീകളുടെ വസ്ത്രധാരണരീതി കണ്ട് ഞാൻ ഏറെ അത്ഭുതപ്പെട്ടിട്ടുണ്ട്. ജനക്കൂട്ടത്തിൽ നിന്ന് തങ്ങളുടെ പ്രിയപ്പെട്ടവരെ അവർ എങ്ങനെ തിരിച്ചറിയുന്നു എന്നത് ശരിക്കും എന്നെ ആശയക്കുഴപ്പത്തിലാക്കിട്ടുമുണ്ട്. ആൾക്കൂട്ടത്തിൽ നിന്നോ സ്ത്രീകളുടെ ഒത്തുചേരലുകളുടെ സഭയിൽ നിന്നോ കണ്ണുകളുടെ സ്വഭാവമനുസരിച്ച് ആളുകൾ അവരവർക്കു കാണേണ്ടവരെ എങ്ങനെ തിരിച്ചറിയാൻ കഴിയുന്നുവെന്ന് ഇപ്പോൾ നമുക്കറിയാം!

ഫെയ്സ് മാസ്ക് ഉപയോഗിക്കുന്നത് എല്ലാ ആളുകളെയും പ്രത്യേകിച്ചും രാഷ്ട്രീയക്കാരെ ഏറെ അസ്വസ്ഥരാക്കി, കാരണം അവരുടെ ചിന്തയിലും കാഴ്ചപ്പാടിലും പ്രധാനമായത് ജനങ്ങളുടെ മുന്നിൽ അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ അവരുടെ വിവിധ ഭാവങ്ങളോടെയുള്ള ‘മുഖം കാണിക്കുക’ എന്നതാണ്.  ഇപ്പോൾ ഇതു നഷ്ടപ്പെടുത്തിക്കെണ്ട് എല്ലാ സന്ദർഭങ്ങളിലും മുഖാവരണം  പ്രധാന വില്ലനായി മാറി. എതു സാഹചര്യങ്ങളിലും പ്രശ്നങ്ങളിലും രാഷ്ട്രീയക്കാർക്ക് പരിഹാരമുണ്ട് എന്നത് ഇവിടെയും സംഭവിച്ചു. താടിമുതൽ നാസികയ്ക്കു മൂകളിൽ വരെ മറയ്ക്കുന്നതിനുപകരം അവർ താടിയിൽ മാത്രമായി മാസ്ക് ധരിക്കാൻ തുടങ്ങി! ഇത് രാഷ്ട്രീയക്കാർക്കും അവരുടെ കീഴിലുള്ളവർക്കും  അലങ്കാരമായി.  താടിയിൽ മുഖാവരണം ധരിക്കുന്നതിലൂടെ അവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല! മാരകമയ അണുക്കളെ വെല്ലുവിളിക്കുകയാണൊ അതോ നിയമത്തെ അവഹേളിക്കുകയാണൊ എന്നറിയില്ല! കൂടാതെ എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തി നടത്തിയ പ്രക്ഷോപണങ്ങളും മഹാമാരിയെ കൂടുതൽ ഭീകരമാക്കാനാണ് ഉതകിയത്. രാഷ്ട്രീയക്കാർക്ക് എല്ലായ്പ്പോഴും എന്നപോലെ ഇതിനും മറുപടി ഉണ്ടായിരിക്കാം!

സമൂഹത്തോട് നമുക്കുള്ള പ്രതിബദ്ധത അതൊരിക്കലും വിസ്മരിക്കാൻ പാടില്ല. ഈ വർഷം മുഴുവനായും നാം കോവിഡിനു സമർപ്പിച്ചു കഴിഞ്ഞു. ഇതികം നല്ല പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞു, മോശമായ അനുഭവങ്ങൾ കണ്ടറിഞ്ഞു, തെറ്റും ശരിയും തിരിച്ചറിഞ്ഞു. ഒറ്റപ്പെടലുകളും ഏകാന്തതയും എന്തെന്നറിഞ്ഞു, ചിലവുകൾ ചുരുക്കി ആഘോഷങ്ങൾ എങ്ങിനെ നടത്താമെന്ന് മനസ്സിലാക്കി അതോടൊപ്പം പ്രീയപ്പെട്ടലരുടെ വേർപാടിൽ ഒത്തു ചേർന്ന് ദുഃഖം പങ്കുവയ്ക്കാൻ കഴിയാത്ത വേദനയും അറിഞ്ഞു.

ഏറ്റവും കൂടുതലായി നാം നമ്മെത്തന്നെ തിരിച്ചറിഞ്ഞു.  ഇതിൽ നിന്നെല്ലാം പുതിയ പ്രചോദനം ഉൾക്കൊണ്ട് നമുക്ക് പുതുയുഗത്തിലേക്കു

കടക്കാം. സാമൂഹിക അകലം പാലിക്കുക ശരിയായ രീതിയിൽ മാസ്ക്കു ധരിക്കുക കൈകൾ സോപ്പുപയോഗച്ച് എപ്പോഴും കഴുകുക, ഇവ ശീലമാക്കുക. കോവിഡിനെ നമുക്കു കീഴടക്കാം

ഇഗ്നേഷൃസ് വാരൃത്ത്

This Article published in Manoramaonline dated 17th December 2020. link below.

covid-2020
രണ്ടായിരത്തി ഇരുപത് – കോവിഡ് 19 നയിക്കുന്ന വർഷം
ഇഗ്നേഷ്യസ് വാര്യത്ത് DECEMBER 17, 2020 03:06 PM IST…

Read more at: https://www.manoramaonline.com/literature/your-creatives/2020/12/17/how-covid-19-took-over-the-world-in-2020.html

https://www.manoramaonline.com/literature/your-creatives/2020/12/17/how-covid-19-took-over-the-world-in-2020.html

5 thoughts on “രണ്ടായിരത്തി ഇരുപത് – COVID 19 നയിക്കുന്ന വർഷം

  1. വളരെ നല്ല അഭിപ്രായവും വിവരണങ്ങളുമാണ് ബ്ളോഗിലൂടെ വാരൃത്ത് നൽകിയിരിക്കുന്നത്. ഇനിയും നാം ചിന്തിക്കേണ്ടതും സ്വയം മനസ്സിലാക്കേണ്ടതുമായ ഏറെ വസ്തുതകൾ ഈ കോവിഡ് കാലം നമുക്കു അനുഭവമായി നൽകിയിട്ടുണ്ട്. ഇവിടെ വിവരിക്കാത്തതായി ഏറെ വസ്തുതകൾ നമ്മുടെ അറിവിൽ ഉണ്ടായിരിക്കും. ഏതിനേയും പോലെ ഈ കാലവും കടന്നു പോകും, പുതിയൊരു ജീവിത രീതികൾക്കായി കാതോർത്തിരിക്കാം. അനുഭവങ്ങൾ വിസ്മരിക്കാതിരിക്കാൻ ഈ ബ്ളോഗ് ഉപകരിക്കും, അഭിനന്ദനങ്ങൾ.

Comments are closed.