Pope Julius I chose December 25 as Christmas day.  Christmas celebration began on December 25, in 336 AD, during the reign of the first Christian Roman emperor, Constantine. This day is celebrated by Christians as the birth anniversary of Jesus Christ. December 25 is a worldwide holiday and cultural trade day.

Popular customs in relation with Christmas include exchanging gifts, decorating Christmas trees, attending prayers at church, sharing meals with family and friends and, of course, waiting for Santa Claus to arrive

The Christmas tree, Carol and Santa Claus are coming to mind in relation with Christmas. It has no clear idea about the origin of the Christmas tree, however, a brief description about Carol and Santa Claus is giving here.

English writer Charles Dickens created the classic holiday story “A Christmas Carol” in 1850. The message of the story was to make all human beings understand the importance of charity, good character and the happiness of children. This caused a great stir in the United States and England, and the Victorian community began to think about the benefits of celebrating the holidays. Christmas Day has become a day for families, especially parents, to give their children discipline and joy as well as gifts for their joys and to pay more attention to them. The Christmas carol on Christmas Days has become a reminder!

The legend of Santa Claus is related to St. Nicholas, who was born in Turkey in 280 AD. St. Nicholas helped the poor and the sick people by donating all of his heritage property, traveling the countryside and becoming known as a protector. He was a special guardian of children and Sailors. St. Nicholas entered American culture at the end of the eighteenth century. Dutch families who gathered to celebrate the anniversary of St. Nicholas’ death in New York for the first time. They called the name of the Saint as “Sint Nicholas” or “Sinter Class” in their language. From this abbreviation, came the name “Santa Claus”!

“Let the spirit of Christmas shine in your heart and illuminate the path. Merry Christmas to you and your loved ones. “

“Request you to write your valuable comments below”

Ignatius Variath

ക്രിസ്മസിന്റെ ഒരു ലഘു ചരിത്രം

ജൂലിയസ് ഒന്നാമൻ മാർപ്പാപ്പ ഡിസംബർ 25 ക്രിസ്മസ് ദിനമായി തിരഞ്ഞെടുത്തു. ആദ്യത്തെ ക്രിസ്ത്യൻ റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റൈന്റെ ഭരണകാലത്ത് എ.ഡി 336-ൽ ക്രിസ്മസ് ആഘോഷം ആരംഭിച്ചു. ഈ ദിനം ക്രിസ്ത്യാനികൾ യേശുവിന്റെ ജനനത്തിന്റെ വാർഷികമായി ആഘോഷിക്കുന്നു.  ക്രിസ്മസ് ആഘോഷിക്കുന്ന ഡിസംബർ 25 ലോകമെമ്പാടും അവധി ദിവസവും സാംസ്കാരിക വാണിജ്യ ദിനവുമാണ്.

സമ്മാനങ്ങൾ കൈമാറുക, ക്രിസ്മസ് മരങ്ങൾ അലങ്കരിക്കുക, പള്ളിയിലെ പ്രർത്ഥനകളിൽ പങ്കെടുക്കുക, കുടുംബവുമായും സുഹൃത്തുക്കളുമായും ഭക്ഷണം പങ്കിടൽ, സാന്താക്ലോസ് വരുന്നതുവരെ കാത്തിരിക്കുക എന്നിവ ക്രിസ്മസുമായി ബന്ധപ്പെട്ട ജനപ്രിയ ആചാരങ്ങളാണ്.

ക്രിസ്മസിന്റേതായി ഓർമയിൽ എത്തുന്നത് ക്രിസ്മസ് ട്രീയും കരോളും സാന്താക്ലോസുമാണ്. ഇതിൽ ക്രിസ്മസ് ട്രീയുടെ ഉൽഭവത്തെക്കുറിച്ചു വ്യക്തമായ അറിവില്ല എന്നാൽ മറ്റുള്ളവയെക്കുറിച്ചുള്ള ചെറുവിവരണം ഇവിടെ കുറിക്കുന്നു.

ഇംഗ്ലീഷ് എഴുത്തുകാരൻ ചാൾസ് ഡിക്കൻസ് 1850-ൽ “എ ക്രിസ്മസ് കരോൾ” എന്ന ക്ലാസിക് ഹോളിഡേ സ്റ്റോറി സൃഷ്ടിച്ചു. ജീവകാരുണ്യത്തിന്റെയും സൽസ്വഭാവത്തിന്റെയും കുട്ടികളുടെ സന്തോഷത്തിന്റെയും പ്രാധാന്യം എല്ലാ മനുഷ്യർക്കും മനസ്സിലാക്കുക എന്നതായിരുന്നു കഥയുടെ സന്ദേശം. ഇത് അമേരിക്കയിലും ഇംഗ്ലണ്ടിലും വലിയ ചലനമുണ്ടാക്കി, അവധിക്കാലം ആഘോഷിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് വിക്ടോറിയൻ സമൂഹം ചിന്തിക്കാൻ തുടങ്ങി. ക്രിസ്മസ് ദിനം കുടുംബങ്ങൾക്ക് പ്രത്യേകിച്ച് മാതാപിതാക്കൾക്ക് അവരുടെ കുട്ടികൾക്ക് അച്ചടക്കവും സന്തോഷവും കൂടാതെ അവരുടെ മാനസിക സന്തോഷങ്ങൾക്കു സമ്മാനങ്ങൾ നൽകുന്നതിനും അവരെ കൂടുതൽ ശ്രദ്ധിക്കുന്നതിനുമുള്ള ദിവസമായി മാറിയിരിക്കുന്നു. ക്രിസ്മസ് ദിനങ്ങളിലെ ക്രിസ്മസ് കരോൾ ഒരു ഓർമ്മപ്പെടുത്തലായി മാറി!

എ.ഡി. 280 ൽ  തുർക്കിയിൽ ജനിച്ച സെന്റ് നിക്കോളാസ് എന്ന വിശുദ്ധനുമായി ബന്ധപപെട്ടതാണ് സാന്താക്ലോസിന്റെ ഐതിഹ്യം. സെന്റ് നിക്കോളാസ് തന്റെ പാരമ്പര്യ സ്വത്ത് മുഴുവൻ നൽകിക്കൊണ്ട് ദരിദ്രരെയും രോഗികളെയും സഹായിക്കുകയും നാട്ടിൻപുറങ്ങളിൽ സഞ്ചരിക്കുകയും സംരക്ഷകനായി അറിയപ്പെടുകയും ചെയ്തു. കുട്ടികളുടെയും നാവികരുടെയും പ്രത്യേക സംരക്ഷകനായിരുന്നു അദ്ദേഹം.  പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സെന്റ് നിക്കോളാസ്  അമേരിക്കൻ സംസ്കാരത്തിലേക്ക്  കടന്നു വന്നു. ന്യൂയോർക്കിൽ ആദ്യമായി സെൻറ് നിക്കോളാസിന്റെ മരണ വാർഷികം ആഘോഷിക്കാൻ ഒത്തുകൂടിയ ഡച്ച് കുടുംബങ്ങൾ അവരുടെ ഭാഷയിൽ “സിന്റ്  നിക്കോളാസ്” അല്ലെങ്കിൽ “സിന്റർ ക്ലാസ്” എന്നാണു വിളിച്ചത്. ഈ ചുരുക്കത്തിൽ നിന്ന് “സാന്താക്ലോസ്” എന്ന നാമം നിലവിൽ വന്നു.

“ക്രിസ്മസിന്റെ ചൈതന്യം നിങ്ങളുടെ ഹൃദയത്തിൽ തിളങ്ങുകയും പാത പ്രകാശിപ്പിക്കുകയും ചെയ്യട്ടെ. നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നു.”

“നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ചുവടെ രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു”

ഇഗ്നേഷ്യസ് വാര്യത്ത്