Ignatius Variath Novel
രുദ്രാംഗന
നോവല്‍

വിദ്യാസമ്പന്നനായ വിഷ്‌ണുദത്തന്‍ നമ്പൂതിരി ആലങ്ങാട്ട് മനയില്‍ കെയര്‍ ടേക്കറായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിതനായി. ഈ ഒഴിവിലേക്ക് ഏറെ വ്യക്തികള്‍ നിയമിതരായെങ്കിലും ആ മനയിലെ ചില അദൃശ്യ ശക്തികളുടെ സാന്നിധ്യം മൂലം ആര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. കൂടാതെ അപമൃത്യവും അവിടെ നടന്നിട്ടുണ്ട്.
സൂര്യങ്കാവ് ഇല്ലത്തെ ഏക ആണ്‍തരിയായ വിഷ്‌ണുദത്തന്‍ തന്റെ മാതാപിതാക്കള്‍ക്കും സഹോദരിമാര്‍ക്കും ഏക ആശ്രയമാണ്. ജീവിത യാത്ര തന്നെ വഴിമുട്ടി നില്‍ക്കുന്ന സമയത്താണ് വിഷ്‌ണുവിന് ഈ ജോലി ലഭിക്കുന്നത്. മനയില്‍ എത്തിയ ആദ്യ ദിവസം തന്നെ അവിടുത്തെ ശക്തികളുടെ ആക്രമണം ഉണ്ടായെങ്കിലും അവസാനത്തെ അത്താണിയായി തനിക്കു ലഭിച്ച ഈ ജോലി പോകാതിരിക്കാന്‍ എല്ലാറ്റിനെയും സധൈര്യം നേരിടുന്നു.
വിഷ്‌ണുദത്തന്റെ ആത്മധൈര്യത്തില്‍ സംതൃപ്‌തയായി ആലങ്ങാട്ട് മനയുടെ കാവല്‍ യക്ഷിയായ രുദ്രയെന്ന ശ്രീ പാര്‍വ്വതിയുടെ തോഴിയായ ദേവാംഗന അയാള്‍ക്ക് പ്രത്യക്ഷയാകുന്നു. രുദ്ര വിഷ്‌ണുവുമായി അസാധാരണമായ സൗഹൃദം സ്ഥാപിക്കുന്നതോടൊപ്പം തന്റെ ലക്ഷ്യമെന്താണെന്നും അയാളെ അറിയിക്കുന്നു. ആലങ്ങാട്ട് മനയും അതിലെ അളവറ്റ സമ്പത്തും അതിന്റെ യഥാര്‍ത്ഥ അവകാശിക്ക് എത്തിച്ചു കൊടുക്കുന്നതിനായാണ് രുദ്രയെന്ന ദേവയക്ഷി അദൃശ്യയായി കാവല്‍ നില്‍ക്കുന്നതെന്ന് മനസ്സിലാക്കിയ വിഷ്‌ണുദത്തന്‍ അവളെ സഹായിക്കാമെന്ന് വാക്കുകൊടുക്കുന്നു. വിഷ്‌ണുവിന്റെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് നല്ല ജീവിതം അയാള്‍ക്ക് രുദ്രയും വാഗ്‌ദാനം ചെയ്യുന്നു.
രുദ്രയിലൂടെ ആലങ്ങാട്ട് മനയുടെ ചരിത്രം പൂര്‍ണ്ണമായും ഗ്രഹിച്ച വിഷ്‌ണുദത്തന്‍ മനയുടെ യഥാര്‍ത്ഥ അവകാശിക്ക് അത് നേടിക്കൊടുക്കുന്നതിനായി രുദ്രയോടൊന്നിച്ച് പ്രവര്‍ത്തിക്കുന്നതോടൊപ്പം അയാളുടെയും ജീവിതത്തിന് പുതിയ മാനങ്ങള്‍ കൈവരുന്നു. മന കൈക്കലാക്കാന്‍ രംഗത്തുവരുന്ന മാനുഷിക ശക്തികള്‍ക്കും പൈശാചിക കരങ്ങള്‍ക്കുമെതിരെ രുദ്രയും വിഷ്‌ണുവും നടത്തുന്ന യുദ്ധങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും ശുഭകരമായ പര്യവസാനങ്ങള്‍ നല്‍കി മന അതിന്റെ യഥാര്‍ത്ഥ അവകാശിയുടെ കൈകളില്‍ എത്തുന്നു.
രുദ്രാംഗന എന്ന ഈ ആഖ്യായികയുടെ ഇതിവൃത്തം തികച്ചും സാങ്കല്‍പ്പികം മാത്രമാണ്. ഈ കഥയില്‍ വരുന്ന പശ്ചാത്തലമോ വ്യക്തികളോ സംഭവങ്ങളോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ വ്യക്തികളുമായോ ഏതെങ്കിലും സാഹചര്യങ്ങളുമായോ എന്തെങ്കിലും സാമ്യം തോന്നിയാല്‍ അത് യാദൃശ്ചികം മാത്രമാണ്.
ഇഗ്നേഷ്യസ് വാര്യത്ത്
Published by: in 2017
Saikatham Books
Kothamangalam P.O., PIN 686691
Ernakulam Dist., Kerala, India.
വളരെ നാളുകള്‍ക്കു ശേഷമാണ് ഒരു നല്ല മലയാളം നോവല്‍ വായിച്ചതു. വായന കഴിഞ്ഞിട്ടും രുദ്രയും വിഷ്ണുദത്തനും ഇപ്പോഴും മനസ്സില്‍ ജീവിക്കുന്നതായി തോന്നി.