Ignatius Variath Novel

ശാന്തിവനത്തിലെ രേവതി

നോവല്‍

ശാന്തിവനത്തിലെ രേവതി എന്ന ഈ നോവല്‍ ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നുള്ള ഏടുകള്‍ ചേര്‍ത്തെടുത്ത കഥനമാണ്‌. എന്നാല്‍ മുഴുവനും യാഥാര്‍ത്ഥ്യമാണെന്ന്‌ പറയാന്‍ കഴിയില്ല. കാരണം ഇതിലെ ചില സംഭവങ്ങള്‍ വായനക്കാര്‍ക്ക്‌ അതിശയോക്തി ഉണ്ടാക്കിയേക്കാം, അത്‌ തികച്ചും സ്വാഭാവികം മാത്രം. ഈ കഥയുടെ കാലഘട്ടം അല്‍പം പഴയതാണ്‌. ഇന്നത്തെപ്പോലെയുള്ള ആധുനിക സൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്തെ സംഭവങ്ങളാണ്‌ ഇതിലെ പശ്ചാത്തലമായി വരുന്നത്‌.
ഒരു സ്‌ത്രീക്ക്‌ അവളുടെ നിശ്ചയധാര്‍ഷ്‌ട്യത്തിലൂടെ, ഇച്ഛാശക്തിയിലൂടെ ഉദ്ദേശലക്ഷ്യത്തിലെത്താന്‍ കഴിയുമെന്ന്‌ തന്റെ ജീവിതത്തിലൂടെ രേവതി തെളിയിക്കുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ അപ്രതീക്ഷിതമായി പരിചയപ്പെട്ട ഒരു പ്രൗഢയുടെ ജീവിതവും അവരുടെ അനുഭവങ്ങളും ഇവിടെ വിവരിക്കുന്നു. കുറച്ച്‌ അതിശയോക്തിയുണ്ടോയെന്ന്‌ തോന്നിയേക്കാം അത്‌ സ്വാഭാവികം മാത്രം. നിഷ്‌കളങ്കനായ ഒരു മനുഷ്യന്‌ തന്റെ സ്‌നേഹവും വിശ്വാസവും ചൂഷണം ചെയ്യപ്പെടുന്നത്‌, ആത്മാര്‍ത്ഥമായ സൗഹൃദത്തിന്‌ നല്‍കേണ്ടിവരുന്നത്‌ സ്വന്തം ജീവിതം തന്നെയായിരിക്കും. ഇന്നും ഇത്തരത്തിലുള്ള സാധാരണക്കാര്‍ക്ക്‌ അനുഭവിക്കേണ്ടതായി വരുന്ന വഞ്ചനയുടെ കഥ, അടിച്ചമര്‍ത്തപ്പെട്ട ജീവിതത്തില്‍ നിന്നും ഫിനിക്‌സ്‌ പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ രേവതിയുടെ കഥ!
ഒരു ഇന്‍വസ്റ്റിഗേറ്റീവ്‌ ജേര്‍ണലിസ്റ്റായ അജയന്‍ നടത്തുന്ന സത്യം തേടിയുള്ള യാത്രയിലൂടെ വെളിപ്പെടുന്ന സംഭവങ്ങളാണ്‌ ഈ കഥയുടെ ഉള്ളടക്കം. ലക്ഷ്യത്തിലേക്കുള്ള അജയന്റെ യാത്ര അതിന്റെ പാരമ്യത്തില്‍ എത്തുന്നതിനു മുന്‍പു തന്നെ അതയാളുടെ ജീവിതത്തിന്റെ മര്‍മ്മ പ്രധാന ഭാഗമാവുമെന്ന്‌ കരുതിയില്ല. വിസ്‌മൃതിയിലാണ്ടുപോയ തന്റെ ഭൂതകാലത്തിലെ നഷ്‌ടപ്പെട്ടുപോയ ഒരു ഏട്‌ പൊടുന്നനെ മുന്നില്‍ വന്നുപെട്ടത്‌ അജയനറിയാതെയാണ്‌!
അന്വേഷണത്തിന്റെ ഭാഗമായി “ശാന്തിവനം” എന്ന ആശ്രമത്തിലെത്തുന്നതോടെയാണ്‌ കഥയുടെ തുടക്കം. അവിടെ അയാള്‍ പരിചയപ്പെടുന്ന “മിസ്സിസ്‌ നായര്‍” എന്ന പ്രൗഢയുടെ ഇന്നത്തെ മുഖപടത്തിനു പിന്നില്‍ ആര്‍ക്കും തിരിച്ചറിയാനാകാത്ത ഒരു രൂപമുണ്ടെന്ന അറിവ്‌, അജയനെ ആ സ്‌ത്രീയുടെ പില്‍ക്കാല ചരിത്രം തേടിയുള്ള യാത്രക്ക്‌ വഴിയൊരുക്കുന്നു. യാത്രയില്‍ കണ്ടെത്തുന്ന വിവരങ്ങളില്‍ ചില വസ്‌തുതകള്‍ അപൂര്‍ണ്ണമായി തോന്നിയ അജയന്‍ തന്റെ ഭാവനയിലൂടെ അതു പൂര്‍ണ്ണമാക്കുന്നു, അത്‌ നമ്മുടെ സങ്കല്‍പ്പത്തിന്‌ അപ്പുറങ്ങളിലേക്ക്‌ വഴുതിപ്പോകുന്നുണ്ട്‌, അതിലൂടെ മാത്രമെ ഈ കഥ പൂര്‍ണ്ണമാകുകയുള്ളൂ. ഇന്നത്തെ കാലത്തെ നവീന മാധ്യമങ്ങള്‍ ഈ അന്വേഷണ കാലത്ത്‌ ലഭിച്ചിരുന്നുവെങ്കില്‍ തന്റെ വിവരണങ്ങള്‍ക്ക്‌ കൂടുതല്‍ വ്യക്തത നല്‍കാന്‍ സാധിക്കുമായിരുന്നു.
ഇതിലൂടെ കടന്നുപോകുന്ന ജീവിതങ്ങള്‍ നമുക്കിടയില്‍ കാണുന്ന മനുഷ്യരുടെ അനുച്ഛേദമാണ്‌. അജയന്റെ അന്വേഷണത്തിലൂടെയുള്ള പ്രയാണത്തിന്‌ അനുയാത്ര ചെയ്യാന്‍ ഞാന്‍ ക്ഷണിക്കുന്നു.

ഇഗ്നേഷ്യസ്‌ വാര്യത്ത്‌

Published by: in 2016

Saikatham Books

Kothamangalam P.O., PIN 686691
Ernakulam Dist., Kerala, India.

One thought on “Shantivanathile Revathy

Leave a Reply

Your email address will not be published. Required fields are marked *