വളരെ രസകരമായൊരു കാര്യം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നമ്മുടെയെല്ലാം ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവാം. 2020 നവംബർ 29 ലെ ദീപിക “ഇ-പേപ്പർ” ഒരു പോസ്റ്റർ പ്രസിദ്ധീകരിച്ചു. “കൺഫ്യൂഷൻ തീർക്കണമേ…” എന്നായിരുന്നു തലക്കെട്ട്. വായിച്ചപ്പോൾ ശരിക്കും ആശയക്കുഴപ്പത്തിലായി, അത് പരിഹരിക്കുക അതൃവശൃമാണെന്നും തോന്നി.

എറണാകുളത്തു  കിഴക്കമ്പലത്തെ ഏഴാം നമ്പർ വാർഡിൽ മൽസരിക്കുന്ന അമ്മിണി രാഘവൻ എന്ന സ്വതന്ത്ര സ്ഥാനാർത്ഥിയെ “എൽ‌ ഡി ‌എഫ്”, “യു‌ ഡി‌എഫ്” തുടങ്ങിയ രണ്ട് പ്രധാന പാർട്ടികളും ഒരുപോലെ അവരുടെ സ്ഥാനാർത്ഥിയായി  പിന്തുണ നൽകുന്നു. ഇതു വെളിപ്പെടുത്തി ഇരുകൂട്ടരും പോസ്റ്ററുകളും പുറത്തിറക്കിയട്ടുണ്ട്. ഈ രണ്ടു പോസ്റ്ററുകളും ഉൾപ്പെടുത്തിയാണ് ദീപിക വാർത്ത നൽകിയിരിക്കന്നത്.

ഇത് അസാധാരണമായ കാര്യമാണ് കാരണം ആർക്കും ഇത്തരത്തിൽ ഒരു സഖ്യം സങ്കൽപിക്കാനായിട്ടില്ല. നിലവിലെ ഭരണ കക്ഷിയായ “ട്വൻറ്റി ട്വൻറ്റി”യെ തോൽപ്പിക്കാൻ നിതൃ ശത്രുക്കകളായ രണ്ട് പ്രഗൽഭ കക്ഷികൾ ഒരു സ്വതന്ത്രനെ പിന്തുണയ്ക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ടത് “ട്വൻറ്റി ട്വൻറ്റി”യുടെ സ്ഥാനാർത്ഥിയ്ക്കുള്ള സ്വാധീനമാണ്. അതിനെ തകർക്കാൻ ഒരു പ്രഗൽഭ കക്ഷികൾക്കും കഴിയില്ലയെന്നതാണ്.

ഇവിടെ  മറ്റൊരു കാരൃം ഓർമ്മിക്കേണ്ടത് “ട്വൻറ്റി ട്വൻറ്റി” എന്ന പ്രസ്ഥാനവും അവരുടെ പ്രവർത്തനവും ആ പഞ്ചായത്തിലെ ജനങ്ങൾക്ക് എത്രമാത്രം ഹിതകരമായിട്ടുണ്ട് എന്നതാണ്. സാധാരണക്കാർക്ക് എന്തുചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച് ഇവിടെ ആരും ചിന്തിക്കുന്നില്ല. ജനങ്ങളുടെയെല്ലാം മനസും മനഃസ്സാക്ഷിയും രാഷ്ട്രീയക്കാർ എന്നേ വീതിച്ചെടുത്തതാണ്. പക്ഷേ അഞ്ചു വർഷം മുൻപ് കിഴക്കമ്പലം പഞ്ചായത്ത് അവരുടെ മുൻ ധാരണകളെല്ലാം തെറ്റിച്ചു. അത് ഇനിയും ഈ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാതിരിക്കുക മാത്രമാണ് ഇവരുടെ ലക്ഷൃം അല്ലാതെ ജനനന്മയല്ല എന്നത് ആർക്കും തിരിച്ചറിയാം.  അല്ലായെങ്കിൽ നേരിട്ടു നിന്ന് മൽസരിച്ച് ജനഹിതത്തെ നേരിടുമായിരുന്നു.

ഒരു പ്രബലനോട് അനാവശ്യമായി എതിരിട്ട് തങ്ങൾ സ്വയം ദുർബലരാണെന്ന് സ്ഥാപിക്കാതിരിക്കുകയാണ് നല്ലതെന്നു ഇവർക്കു തോന്നിരിക്കാം!

രാഷ്ട്രീയ പാർട്ടികൾക്കെല്ലാം അടിസ്ഥാനപരമായി വ്യത്യാസങ്ങൾ ഒന്നുമില്ലയെന്ന് ഇവിടെ തെളിയിച്ചിരിക്കുന്നു. പരസ്യമായി എതിർപ്പുകളോ തർക്കങ്ങളൊ ഉണ്ടെങ്കിൽ അത് മാർഗ്ഗത്തിൽ മാത്രമാണ്.  പ്രത്യയശാസ്ത്രപരമായി ഇവർ തമ്മിൽ വ്യത്യാസങ്ങൾ ഒന്നുമില്ലെന്ന് കിഴക്കമ്പലം പഞ്ചായത്തിലെ സഖ്യം കാണിച്ചു തന്നിരിക്കുന്നു.

ഇപ്പോൾ രാഷ്ട്രീയവും ഒരു കോർപറേറ്റ് ബിസിനസ്സ് തന്നെയാണ്. കോർപ്പറേറ്റ് രംഗത്ത് ഒരു ബിസിനസ്സ് വലുതാക്കുന്നതിനൊ മറ്റ് സമാന ബിസിനസ്സുകാരെ നിർവീര്യമാക്കുന്നതിനൊ സംയുക്ത സംരംഭങ്ങൾ ഉണ്ടാക്കാറുണ്ട്. ഈ അവസരത്തിൽ ആരും തന്നെ ഉപഭോക്താക്കളുടെ ആവശ്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ല ലക്ഷ്യം മാത്രമാണ് പ്രധാനം. 

ഇവിടേയും സംഭവിച്ചത് അതു തന്നെയാണ്, പൊതുജനങ്ങൾക്ക് നല്ലത് എന്താണെന്ന് അവർ ചിന്തിച്ചിട്ടില്ല ലക്ഷ്യം മാത്രമായിരുന്നു – നിലവിലുള്ള ഭരണം തകർക്കുക!  

കഴിഞ്ഞ അഞ്ചുവർഷമായി, “ട്വൻറ്റി ട്വൻറ്റി” സംഘടന കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നു, ജനങ്ങളോടുള്ള അവരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് വിശദീകരിക്കണത്തിൻറ്റെ ആവശ്യമില്ല നേരിൽ കണ്ടറിയാം!

മേൽപ്പറഞ്ഞ സഖ്യത്തിലൂടെ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ അടിസ്ഥാനപരമായി വ്യത്യാസമില്ലെന്നും അവർക്ക് എപ്പോൾ വേണമെങ്കിലും ഒരുമിച്ച് ചേരാമെന്നും നമുക്ക് മനസ്സിലായി.

രാജ്യം ഭരിക്കാനും സ്വാർത്ഥതയില്ലാതെ പൊതുജനങ്ങൾക്ക് വേണ്ടി നിലകൊള്ളാനും ഒരു നേതാവിന്റെ കീഴിൽ മഹത്തായ സഖ്യം ഉണ്ടാക്കി എല്ലാവരും ചേർന്ന് ഒരു പാർട്ടി സൃഷ്ടിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?

യഥാർത്ഥ വസ്തുതയെക്കുറിച്ച് മനസ്സിലാക്കിയിട്ട് ആരാണ് നമ്മെ ഭരിക്കേണ്ടതെന്നു ചിന്തിക്കുന്നതിനുള്ള സമയം വളരെ വൈകിയിരിക്കുന്നു.

ഇഗ്നേഷ്യസ് വാര്യത്ത്

2 thoughts on “2020 തിരഞ്ഞെടുപ്പ് – ഭരണം ആർക്കായിരിക്കും?

  1. ഇതുപോലുള്ള ചിന്തകൾ സാധാരണ ജനങ്ങളും ചിന്തിക്കുന്നിടത്തേ മാറ്റങ്ങൾ സംഭവിക്കുകയുള്ളു.

Comments are closed.